അടുത്ത സീസൺ എഫ് എ കപ്പിലും ലീഗ് കപ്പിലും മാറ്റങ്ങൾ

- Advertisement -

കൊറോണ കാരണം സീസൺ തുടങ്ങാൻ സെപ്റ്റംബർ ആകുന്നു എന്നതിനാൽ ഇംഗ്ലണ്ടിലെ പ്രധാന രണ്ട് ടൂർണമെന്റുകളിൽ മാറ്റം. എഫ് എ കപ്പിൽ പുതിയ സീസണിൽ റിപ്ലേകൾ ഉണ്ടാവില്ല. എഫ് എ കപ്പിലെ സെമിയും ഫൈനലും അല്ലാത്ത പോരാട്ടങ്ങൾ സമനിലയിലായാൽ എതിർ ടീമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് ഒന്നു കൂടെ മത്സരം നടത്താറുണ്ടായിരുന്നു. എന്നാൽ അത് ഇത്തവണ ഉണ്ടാകില്ല. മത്സരം സമനിലയിലായാൽ എക്സ്ട്രാ ടൈമും പെനാൾട്ടിയും നടത്തി അന്ന് തന്നെ വിജയികളെ കണ്ടെത്തും.

ഇത്തവണത്തെ എഫ് എ കപ്പ് സെപ്റ്റംബർ ആദ്യം ആരംഭിച്ച് മെയ് 15ന് ഫൈനൽ നടത്താനാണ് ഇപ്പോൾ എഫ് എ തീരുമാനിച്ചിരിക്കുന്നത്. ഇതുപോലെ ലീഗ് കപ്പിൽ സെമി ഫൈനലുകൾ ഒറ്റ മത്സരമായാകും ഇത്തവണ നടക്കുക. സാധാരണ സെമിയിൽ രണ്ട് പാദങ്ങളായായിരുന്നു മത്സരങ്ങൾ നടക്കാറുള്ളത്. സെപ്റ്റംബർ 5നാകും ലീഗ് കപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ നടക്കുക.

Advertisement