ഫുൾഹാമിനെതിരെ 3-0ന് വിജയിച്ച് ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. 34ആം മിനുറ്റിൽ എസെയിലൂടെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. 38ആം മിനുറ്റിൽ ഇസ്മായില സാറിലൂടെ ലീഡ് ഇരട്ടിയാക്കി. ആ ഗോൾ എസെ ആണ് അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി എഡ്ഡി എൻക്കെത്തിയ വിജയം ഉറപ്പിച്ചു

വെംബ്ലി സ്വപ്നങ്ങൾ തകർന്നതോടെ, ഫുൾഹാം ഇനി അവരുടെ പ്രീമിയർ ലീഗ് കാമ്പെയ്‌നിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം, ബ്രൈറ്റണും നോട്ടിംഗ്ഹാം ഫോറസ്റ്റും മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഇമ്മ് ഏറ്റുമുട്ടുന്നുണ്ട്. ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റി ബൗഅതിനെയും, പ്രെസ്റ്റൺ ആസ്റ്റൺ വില്ലയെയും നേരിടും.