മുൻ ലോക ചാമ്പ്യന്റെ ഗോളിൽ ATKയെ പരാജയപ്പെടുത്തി ഫുൾഹാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് – പ്രീമിയർ ലീഗ് പോരാട്ടത്തിൽ വിജയികളെ നിശ്ചയിച്ചത് മുൻ ലോക ചാമ്പ്യൻ. മുൻ ലോക ചാമ്പ്യനായ ആന്ദ്രേ ഷെർലെയുടെ ഗോളിൽ പ്രീമിയർ ലീഗ് ടീമായ ഫുൾഹാം ATKയെ പരാജയപ്പെടുത്തി. പിന്നറ്റർ അറീനയിൽ പൊരുതി തോറ്റാണ് ATK കളം വിട്ടത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും മത്സരത്തിലുടനീളം ഫുൾഹാമിന്റെ ആധിപത്യം പ്രകടമായിരുന്നു.

അരിന്ദം ഭട്ടാചാര്യയുടെ മികച്ച പ്രകടനമാണ് ATKയെ ഒരു ഗോൾ തോൽവിയിലേക്ക് മാത്രം ഒതുക്കിയത്. ഫുൾഹാമിനെതിരെ മികച്ച സേവുകളാണ് താരം നടത്തിയത്. മികച്ച പ്രതിരോധമാണ് പ്രീമിയർ ലീഗ് ടീമിനെതിരെ കൊൽക്കത്ത നടത്തിയത്. എഴുപത്തിയൊന്നാം മിനുട്ടിലാണ് മുൻ ലോക ചാമ്പ്യനായ ആന്ദ്രേ ഷെർലെ മത്സരത്തിന്റെ വിധി നിർണയിക്കുന്ന ഗോളടിച്ചത്. സമനില നേടാൻ കൊൽക്കത്തൻ ടീം കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.