മുൻ റയൽ മാഡ്രിഡ് താരം സെൽഗാഡോ ഇനി ഈജിപ്ത് സഹപരിശീലകൻ

റയൽ മാഡ്രിഡിന്റെ മുൻ താരം മൈക്കിൾ സെൽഗാഡോ പരിശീലക വേഷത്തിൽ. ഈജിപ്ത് ദേശീയ ടീമിന്റെ സഹപരിശീലകനായാണ് സെൽഗാഡോ എത്തിയിരിക്കുന്നത്. ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ യോഗ്യതാ റൗണ്ടിലെ മത്സരങ്ങൾ മുതൽ സെൽഗാഡോ ഈജിപ്തിനൊപ്പം ഉണ്ടാകും. മെക്സിക്കൻ പരിശീലകനായ ഹാവിയർ അഗ്യൂറി ആണ് സെൽഗാഡോയെ കോച്ചിങ് സ്റ്റാഫിലേക്ക് എടുത്തത്.

മുൻ ഈജിപ്ത് ഇന്റർനാഷണൽ ഹാനി റംസിയും സഹ പരിശീലക വേഷത്തിൽ ടീമിനൊപ്പം ഉണ്ട്. റയലിനായി 260ൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് സെൽഗാഡോ.