ജോണി ഇവാൻസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

ജോണി ഇവാൻസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. നോർത്തേൺ അയർലൻഡിനായി 107 തവണ കളിച്ച ഇവാൻസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 36 കാരനായ ഇവാൻസ് 2006 സെപ്റ്റംബറിൽ സ്പെയിനിനെതിരായ മത്സരത്തിലൂടെ ആയിരുന്നു അയർലണ്ടിനായി അരങ്ങേറിയത്. സ്‌പെയിനിനെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരവും. യൂറോ 2016ൽ കളിച്ച ടീമിൻ്റെ ഭാഗമായിരുന്നു.

Picsart 24 08 29 10 43 49 111

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ 15 തവണ തൻ്റെ രാജ്യത്തെ ക്യാപ്റ്റനായിട്ടുണ്ട്. ആകെ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. ഇതിൽ 106 എണ്ണവും ആദ്യ ഇലവനിൽ തന്നെ ആയിരുന്നു. രാജ്യത്തിനായി ആറ് ഗോളുകളും നേടി.