സീസണിന്റെ ശേഷിക്കുന്ന സമയത്തേക്കായി ബ്രൈറ്റൺ & ഹോവ് ആൽബിയൻ സ്‌ട്രൈക്കർ ഇവാൻ ഫെർഗൂസണെ ലോൺ കരാറിൽ ഒപ്പുവയ്ക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് തീരുമാനിച്ചു. 20 കാരനായ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും, തുടർന്ന് നീക്കം അന്തിമമാക്കും.
2029 വരെ ബ്രൈറ്റണുമായി കരാറിലേർപ്പെട്ടിരിക്കുന്ന ഫെർഗൂസൺ, ഈ സീസണിൽ പതിവ് അവസരത്തിനായി പാടുപെട്ടു ആകെ 15 മത്സരങ്ങളിൽ മാത്രമെ കളിച്ചിള്ളൂ. ഡാനി വെൽബെക്കും ജോവോ പെഡ്രോയും ഉള്ളത് കൊണ്ട് ബ്രൈറ്റണിൽ അവസരം കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് താരം ക്ലബ് വിടുന്നത്.