Picsart 24 03 15 19 06 37 407

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ, ലിവർപൂളിന് അറ്റലാന്റ, റോമയ്ക്ക് മിലാൻ

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലുകൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ ആണ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ തീരുമാനമായത്. കിരീടം നേടാൻ ഫേവറേറ്റ്സ് ആയ ലിവർപൂൾ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയെ ആണ് ക്വാർട്ടറിൽ നേരിടുക. ക്വാർട്ടർ ഫൈനലിൽ നടക്കുന്ന മറ്റൊരു വലിയ ഫിക്സറിൽ ഇറ്റാലിയൻ വമ്പന്മാരായ റോമയും എസി മിലാനും തമ്മിൽ ഏറ്റുമുട്ടുന്നു.

പോർച്ചുഗൽ ക്ലബ്ബായ ബെനിഫിക്കയും ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ക്ലബായ വെസ്റ്റ് ഹാമിന് ബുണ്ടസ് ലീഗയിലെ ഒന്നാം സ്ഥാനക്കാരായ ബയർ ലെവർകൂസനാണ് എതിരാളികൾ.

ലിവർപൂളും അറ്റ്ലാൻറയും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്നവർ സെമിഫൈനലിൽ ബെനിഫികയും മാഴ്സെയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും. റോമയും മിലാനും തമ്മിലുള്ള മത്സരത്തിലെ വിജയികൾ സെമിഫൈനലിൽ വെസ്റ്റ് ഹാമും ലെവർകൂസനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും.

Exit mobile version