Picsart 24 03 15 21 01 05 762

എലിസ പെറി ഒറ്റയ്ക്ക് പൊരുതി, ആർ സി ബിയെ 135 റൺസിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ ആർ സി ബിക്ക് ബായിങ് തകർച്ച. അവർ 20 ഓവറിൽ 135 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ കളി അവസാനിപ്പിച്ചു. തുടക്കത്തിൽ ബായിംഗിൽ പതറിയതാണ് ആർ സി ബിക്ക് തിരിച്ചടിയായത്.

മുംബൈ ഇന്ത്യൻസ് മികച്ച രീതിയിൽ ബോൾ ചെയ്ത് സ്മൃതി മന്ദാന സോഫി ഡിവൈൻ റിച്ചാർഡ് തുടങ്ങിയവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്താക്കി. സ്മൃതി മന്ദാന ഏഴു പന്തിൽ നിന്ന് വെറും 10 റൺസ് മാത്രമാണ് എടുത്തത്. റിച്ചാ 14 റൺസും സോഫി ഡിവൈൻ പത്ത് റൺസും എടുത്തു.

കഴിഞ്ഞ കളിയിലെ താരം എലീസ പെറിയാണ് ഇന്നും ആർ സി ബി ക്കായി തിളങ്ങിയത്‌. ഒറ്റക്ക് നിന്ന് പോരാടിയ പെറി 50 പന്തിൽ നിന്ന് 66 റൺസ് എടുത്തു. എലിസ പെറിയുടെ പോരാട്ടമാണ് ആർസിക്ക് പൊരുതാൻ ആകുന്ന ഒരു സ്കോർ നൽകിയത്.

Exit mobile version