മാർസെയെ ഫ്രാങ്ക്ഫർട്ട് വീഴ്‍ത്തി

സ്വന്തം മൈതാനത്ത് ലീഡ് കളഞ്ഞ് കുളിച്ച മാർസെക്ക് യൂറോപ്പ ലീഗിൽ തോൽവി. ജർമ്മൻ ക്ലബ്ബായ എയിൻട്രാറ്റ് ഫ്രാങ്ക്ഫർട്ടാണ് അവരെ 1-2 ന് തോൽപിച്ചത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഒകംപോസ് നേടിയ ഗോളിൽ മാർസെ ലീഡ് നേടി. 4 മിനുട്ടുകൾക്ക് ശേഷം ഡിഫൻഡർ ആദിൽ റമി പരിക്കേറ്റ് പുറത്തായത് മാർസെക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ടോറോയുടെ ഗോളിൽ ഫ്രാങ്ക്ഫർട്ട് സമനില നേടി. പക്ഷെ 59 ആം മിനുട്ടിൽ ജെട്രോ വില്യംസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ സന്ദർശകർ പത്ത്‌പേരായി ചുരുങ്ങി. 89 ആം മിനുട്ടിൽ പക്ഷെ ലൂക്ക ജോവിച് സന്ദർശകർക്ക് വിജയ ഗോൾ സമ്മാനിക്കുകയായിരുന്നു.

Exit mobile version