യൂറോ യോഗ്യതയിൽ ജയവുമായി ബെൽജിയം, ഓസ്ട്രിയ ടീമുകൾ, പോളണ്ടിനെ ഞെട്ടിച്ചു മൊൾഡോവ

Wasim Akram

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എഫിൽ എസ്റ്റോണിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു ബെൽജിയം. ഇരട്ടഗോളുകൾ നേടിയ റോമലു ലുകാക്കു ആണ് ബെൽജിയത്തിന് മികച്ച ജയം സമ്മാനിച്ചത്. തുടർച്ചയായ 15 മത്തെ യോഗ്യത മത്സരത്തിൽ ആണ് ലുകാക്കു ഗോൾ നേടുന്നത്. ബകയോക ആണ് ബെൽജിയത്തിന്റെ മൂന്നാം ഗോൾ നേടിയത്.

യൂറോ

അതേ ഗ്രൂപ്പിൽ തന്നെ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രിയ സ്വീഡനെ രണ്ടാം പകുതിയിൽ നേടിയ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി. അതേസമയം ഗ്രൂപ്പ് ഇയിൽ കരുത്തരായ പോളണ്ടിനെ മൊൾഡോവ അട്ടിമറിച്ചു. മിലിക്, ലെവൻഡോവ്സ്കി എന്നിവരുടെ ഗോളിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ ആയ ശേഷം മൂന്നു ഗോളുകൾ തിരിച്ചു അടിച്ച് ആണ് മൊൾഡോവ പോളണ്ടിനെ ഞെട്ടിച്ചത്. അതേസമയം ഗ്രൂപ്പ് ജെയിൽ കരുത്തരായ ബോസ്നിയയെ ലക്‌സംബർഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കും അട്ടിമറിച്ചു.