അരങ്ങേറ്റത്തിൽ ഗോളുമായി കീൻ, യുവനിരയുടെ കരുത്തിൽ ജയത്തോടെ തുടങ്ങി ഇറ്റലി

- Advertisement -

യൂറോ കപ്പിനായുള്ള യോഗ്യത മത്സരത്തിൽ ജയത്തോടെ തുടങ്ങി ഇറ്റലി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറ്റലി ഫിൻലാൻഡിനെ പരാജയപ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് യുവന്റസ് യുവതാരം മോയിസ് കീൻ തന്റെ വരവറിയിച്ചു മത്സരത്തിൽ കാലിയാരി താരം നിക്കോളോ ബാരെല്ലയും സ്‌കോർ ചെയ്തു. ഏഴാം മിനുട്ടിൽ ബാരെല്ലയുടെ ഗോളിൽ ഇറ്റലി മത്സരം തങ്ങളുടെ വരുതിയിലാക്കി.

രണ്ടാം പകുതിയിലാണ് 19 കാരനായ മോയിസ് കീനിന്റെ ഗോൾ പിറന്നത്. ലാസിയോ താരം ഇമ്മൊബിലാണ്‌ കീനിന്റെ ഗോളിന് വഴിയൊരുക്കിയത്. ഇതോടു കൂടി അസൂറികൾക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി കീൻ. ഇറ്റലിയിലെ ടോപ്പ് സ്‌കോറർ ആയ 36-കാരനായ സ്‌ട്രൈക്കർ ഫാബിയോ കാഗ്ലിയാരെല്ല ഒൻപത് വർഷങ്ങൾക്ക് ശേഷം അസൂറികൾക്ക് വേണ്ടി കളത്തിൽ ഇറങ്ങി. ഫിൻലൻഡ്‌ ഗോൾ കീപ്പറുടെ മനോഹരമായ സേവ് ഇല്ലെങ്കിൽ തിരിച്ചുവരവ് ഗോളോടുകൂടി ആഘോഷിക്കാൻ താരത്തിനാകുമായിരുന്നു.

Advertisement