ഇന്ന് യൂറോ കപ്പിന്റെ പ്രീക്വാർട്ടറിന് ഇറങ്ങുന്ന ഇറ്റലി ഓസ്ട്രിയയെ നേരിടുന്നത് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ്. ഇംഗ്ലണ്ടിലെ കപ്പ് ഫൈനലുകൾ ഒക്കെ നടക്കുന്ന സ്റ്റേഡിയമായ വെംബ്ലി ഇംഗ്ലണ്ടിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള സ്റ്റേഡിയമാണ്. ഇറ്റലി പരിശീലകനായ മാഞ്ചിനി മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം വെംബ്ലിയിൽ മുമ്പ് ഇറങ്ങിയിട്ടിണ്ട്. ഇറ്റാലിയൻ സ്ക്വാഡിൽ ഉള്ളവർ വെംബ്ലിയിൽ കളിക്കുന്നത് ആസ്വദിക്കണം എന്നും വെംബ്ലി തങ്ങളുടേതാക്കി മാറ്റണം എന്നും മാഞ്ചിനി പറഞ്ഞു.
“വെംബ്ലിയിൽ കളിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ നിമിഷമായിരിക്കും. ഒരിക്കലും വെംബ്ലിയിൽ കളികുന്നത് അനുഭവിച്ചിട്ടില്ലാത്ത കളിക്കാർ ഇറ്റലി ടീമിലുണ്ട്, അവർ മനോഹരമായ സ്റ്റേഡിയത്തിൽ കിട്ടുന്ന ഈ അവസരം ആസ്വദിക്കേണ്ടതുണ്ട്” മാഞ്ചിനി പറഞ്ഞു.
ഫുട്ബോൾ കളിക്കുമ്പോൾ, ഇതുപോലുള്ള സ്റ്റേഡിയങ്ങളിൽ കളിക്കാൻ ആണ് ആഗ്രഹിക്കുനത്. ഒരു ഫുട്ബോൾ ക്ഷേത്രം പോലെ എല്ലവരും ബഹുമാനിക്കണ സ്റ്റേഡിയമാണ് വെംബ്ലി എന്നും മാഞ്ചിനി പറഞ്ഞു. താൻ ഇറ്റലി പരിശീലകനായ തന്റെ ജോലി ഏറെ ആസ്വദിക്കുന്നുണ്ട്. അതിന് തന്നെ സഹായിക്കുന്നത് തന്റെ കളിക്കാർ ആണ്. അതുപോലെ അവരും കളി ആസ്വദിക്കേണ്ടതുണ്ട് എന്നും മാഞ്ചിനി പറഞ്ഞു.