ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ നേരത്തെ വിമർശിച്ചതിൽ ഖേദിക്കുന്നു എന്ന് ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ പരിശീലകൻ സൗത്ത്ഗേറ്റ്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള കാലത്ത് സ്മാളിംഗിന് താൻ ഉദ്ദേശിക്കുന്ന മികവ് ഇല്ലാ എന്ന് പരസ്യമായി സൗത്ത്ഗേറ്റ് പറഞ്ഞിരുന്നു. അദ്ദേഹം സ്മാളിംഗിനെ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ചതുമില്ല. എന്നാൽ ഇപ്പോൾ ഇറ്റലിയിൽ റോമയ്ക്ക് വേണ്ടി സ്മാളിങ് കാണിക്കുന്ന തകർപ്പൻ പ്രകടനം സൗത്ത്ഗേറ്റിന്റെ മനം മാറ്റിയിരിക്കുകയാണ്.
താൻ സ്മാളിംഗിനെ വിമർശിച്ചതല്ല എന്നും അങ്ങനെയാണ് സന്ദേശം പോയിട്ടുള്ളത് എങ്കിൽ ഖേദിക്കുന്നു എന്നും സൗത്ഗേറ്റ് പറഞ്ഞു. ഇപ്പോൾ റോമയിൽ സ്മാളിംഗ് നടത്തുന്ന പ്രകടനം ഗംഭീരമാണ്. താരം ഇംഗ്ലണ്ട് ടീമിന് മുതൽക്കൂട്ടാകും എന്നും അദ്ദേഹം പറഞ്ഞു. ആർക്കും മുന്നിലും ഇംഗ്ലണ്ട് വാതിൽ കൊട്ടിയടച്ചിട്ടില്ല. സ്മാളിംഗിനെ യൂറോ കപ്പ് ടീമിലേക്ക് പരിഗണിക്കും എന്നും സൗത്ത്ഗേറ്റ് പറഞ്ഞു.