യൂറോ കപ്പിൽ ഇന്ന് റൊണാൾഡോയും പോർച്ചുഗലും ഇറങ്ങും. ഇന്ന് ചെക്ക് റിപബ്ലികിനെ ആണ് പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നേരിടുക. അവസാന യൂറോ കപ്പിലെ നിരാശ മാറ്റുക ആകും ഇത്തവണ പോർച്ചുഗലിന്റെ ലക്ഷ്യം. റൊബേർട്ടോ മാർട്ടിനസ് ആണ് ഇത്തവണ പോർച്ചുഗലിന്റെ കോച്ച്. മാർട്ടിനസ് വന്ന ശേഷം പോർച്ചുഗലിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയതും അതിനു പിറകെ ഉണ്ടായ മോശം ഫലങ്ങളും അവരുടെ മുൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പുറത്താകാൻ കാരണമായിരുന്നു. മാർട്ടിനസ് റൊണാൾഡോയെ തന്നെ ആണ് സ്ട്രൈക്കർ ആയി കണക്കാക്കുന്നത്. റൊണാൾഡോ മാർട്ടിനസിനു കീഴിൽ ഇതുവരെ നല്ല പ്രകടനങ്ങൾ ആണ് നടത്തിയിട്ടുള്ളത്.
റൊണാൾഡോയെ കൂടാതെ തന്നെ നിരവധി സൂപ്പർ താരങ്ങൾ പോർച്ചുഗൽ ടീമിൽ ഉണ്ട്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബൻ നെവസ് തുടങ്ങി ഏതു കളിയും മാറ്റിമറിക്കാൻ ആവുന്ന കളിക്കാർ അവർക്ക് ഒപ്പം ഉണ്ട്. യുവതാരമായ ജാവോ നെവസിനെയും ഈ ടൂർണമെന്റിൽ ഏവരും ഉറ്റു നോക്കുന്നു.
ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിലും സോണി ലൈവിലും ജിയോ ടിവിയിലും കാണാം.