റാമോസ് ഫിറ്റ്നെസ് വീണ്ടെടുത്താലെ പരിഗണിക്കാനാകു എന്ന് സ്പാനിഷ് പരിശീലകൻ

20210524 161614
- Advertisement -

ഇന്ന് സ്പെയിൻ യൂറോ കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല റാമോസ് ടീമിൽ ഉണ്ടാകില്ല എന്ന്. എന്നാൽ ലൂയി എൻറികെ റമോസിനെ ഒഴിവാക്കുക എന്ന വലിയ തീരുമാനം എടുത്തു. റാമോസിന്റെ ഫിറ്റ്നസ് ആണ് താരത്തെ ടീമിൽ എടുക്കാതിരിക്കാൻ കാരണം എന്ന് എൻറികെ പറഞ്ഞു. താൻ റാമോസിനെ നേരിട്ട് വിളിച്ച് ടീമിൽ ഉണ്ടാകില്ല എന്ന തീരുമാനം പറഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

റാമോസിന് ആഗ്രഹം ഉണ്ട് എങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഫിറ്റ്നെസ് വീണ്ടെടുക്കണം. എന്നാലെ ക്ലബിനും രാജ്യത്തിനും കളിക്കാൻ അദ്ദേഹത്തിനാകു എന്നും സ്പാനിഷ് പരിശീലകൻ പറഞ്ഞു. ഈ സീസണിൽ ഉടനീളം റാമോസ് പരിക്കുമായി മല്ലിടുകയായിരുന്നു. നിർണായക മത്സരങ്ങളിലടക്കം റയൽ നിരയിൽ റാമോസ് ഉണ്ടായിരുന്നില്ല. റാമോസ് മാത്രമല്ല റയൽ മാഡ്രിഡിൽ നിന്ന് ഒരു താരം പോലും ഇത്തവണ സ്പെയിനൊപ്പം യൂറോ കപ്പിനില്ല.

Advertisement