യൂറോ കപ്പ് രണ്ടാം സെമി ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. സ്കോർ സമനിലയിൽ ആണെങ്കിലും ആദ്യ പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കണ്ടത് ഇംഗ്ലണ്ടിൽ നിന്നാണ് എന്ന് പറയാം.
മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ നെതർലന്റ്സ് ലീഡ് എടുത്തും സാവി സിമൺസുന്റെ ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ടിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 1-0. ഈ ഗോളിന് ശേഷമാണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത് എന്ന് പറയാം. അവർ അറ്റാക്ക് ശക്തമാക്കി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർക്ക് സമനില നേടാൻ ആയി. ഹാരി കെയ്നിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൾട്ടി കെയ്ൻ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.
ഇതിനു ശേഷവും ഇംഗ്ലണ്ട് ആണ് നന്നായി കളിച്ചത്. ഫോഡന്റെ ഒരു ഗോൾ ശ്രമ ഗോൾ ലൈനിൽ നിന്ന് ആണ് ഡംഫ്രൈസ് രക്ഷിച്ചത്. ഫോഡന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തും പോയി. ഇത് ആദ്യ പകുതിയിൽ കളി 1-1 എന്ന് തുടരാൻ സഹായിച്ചു.