ഗ്രൂപ്പ് ഡിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് കടന്നു എങ്കിലും ഇംഗ്ലണ്ടിന്റെ പ്രകടനങ്ങൾ ഇതുവരെ അത്ര നല്ലതായിരുന്നില്ല. എന്നാൽ അതിൽ ആശങ്ക വേണ്ടെന്നും ഇംഗ്ലണ്ടിന്റെ മെച്ചപ്പെട്ട പ്രകടനങ്ങൾ ഇനി അങ്ങോട്ട് കാണാം എന്നും പരിശീലകൻ സൗത്ഗേറ്റ് പറയുന്നു. “തീർച്ചയായും നമ്മിൽ നിന്ന് ഇനിയും നല്ല പ്രകടനം വരാനുണ്ട്. എന്നാൽ തങ്ങളുടെ ലക്ഷ്യമായ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് കടക്കുക എന്ന ലക്ഷ്യം നിറവേറി.” അദ്ദേഹം പറഞ്ഞു
“തങ്ങൾ ഇതുവരെ ഒരു സെറ്റ് പ്ലേയിൽ നിന്ന് ഗോൾ നേടിയിട്ടില്ല. ആളുകൾ ഞങ്ങളെ പരിഹസിക്കുന്നത് സെറ്റ്പ്ലേയിൽ നിന്ന് മാത്രം സ്കോർ ചെയ്യുന്ന ടീം എന്നാണ്, പക്ഷേ വലിയ മത്സരങ്ങളിൽ അവ നിർണ്ണായകമാണ്, അതുകൊണ്ട് സെറ്റ് പ്ലേയിലെ പ്രകടനം ഇംഗ്ലണ്ട് മെച്ചപ്പെടുത്തേണ്ടതുണ്ട്” സൗത്ത് ഗേറ്റ് പറയുന്നു.
“ടീമിൽ ഭൂരിഭാഗം താരങ്ങൾക്കും അവസരം നൽകാൻ ആയി. ഹാരി മാഗ്വെയറിന് 90 മിനിറ്റ് ലഭിച്ചതും ജോർദാൻ ഹെൻഡേഴ്സൺ 45 മിനിറ്റ് ലഭിച്ചതും വലിയ കാര്യമാണ്” അദ്ദേഹം പറഞ്ഞു. ആരാകും ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികൾ എന്നറിയാൻ കാത്തിർക്കുക ആണെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു.