എംബപ്പെയുടെ മൂക്കിനേറ്റ പരിക്ക് സാരമുള്ളത്, ഇനി മാസ്ക് ഇട്ടു കളിക്കണം

Newsroom

Picsart 24 06 18 09 43 39 531
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബപ്പെയ്ക്ക് പരിക്ക്. ഇന്നലെ ഓസ്ട്രിയക്ക് എതിരായ മത്സരത്തിൽ എംബപ്പെയുടെ മൂക്കിന് പരിക്കേറ്റിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും അടുത്ത മത്സരം എംബപ്പെക്ക് നഷ്ടമാകും എന്നാണ് ഇപ്പോൾ റിപ്പോർട്ട്. മൂക്കിനേറ്റ പരിക്ക് മാറാൻ താരം ഇപ്പോൾ ശസ്ത്രക്രിയ നടത്തില്ല. പകരം ഈ ടൂർണമെന്റിൽ ഉടനീളം മാസ്ക് അണിഞ്ഞാകും എംബപ്പെ ഇനി കളിക്കുക.

എംബപ്പെ 24 06 18 09 43 56 386

താരത്തിന് നെതർലന്റ്സിന് എതിരായ മത്സരമാകും നഷ്ടമാവുക. പോളണ്ടിന് എതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എംബപ്പെ കളിക്കും എന്ന് ടീം പ്രതീക്ഷിക്കുന്നു. ഇന്നലെ ഓസ്ട്രിയക്ക് എതിരെ വിജയിച്ചു എങ്കിലും അത്ര നല്ല പ്രകടനമായിരുന്നില്ല ഫ്രാൻസിൽ നിന്ന് കണ്ടത്.