ടീമിനൊപ്പം യാത്ര ചെയ്ത് എംബപ്പെ, ഹോളണ്ടിനെതിരെ കളിക്കാൻ സാധ്യത

Newsroom

Picsart 24 06 20 00 50 26 120
Download the Fanport app now!
Appstore Badge
Google Play Badge 1

വെള്ളിയാഴ്ച നെതർലാൻഡ്സിനെതിരായ യുറോ 2024 മത്സരത്തിന് മുന്നോടിയായി കൈലിയൻ എംബാപ്പെ ഫ്രാൻസ് ടീമിനൊപ്പം യാത്ര ചെയ്തു. കിഴക്കൻ ജർമ്മൻ നഗരമായ ലെപ്സിഗിൽ വെച്ചാണ് നെതർലന്റ്സുമായുള്ള ഫ്രാൻസിന്റെ മത്സരം നടക്കുന്നത്. എംബപ്പെ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല എങ്കിലും എംബപ്പെ ടീമിനൊപ്പം യാത്ര ചെയ്യുന്നത് ഫ്രാൻസിന് ശുഭ സൂചനയാണ്.

Picsart 24 06 20 00 50 40 576

ഓസ്ട്രിയയ്‌ക്കെതിരായ ഫ്രാൻസിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഫ്രാൻസ് ക്യാപ്റ്റൻ്റെ മൂക്കിന് പരിക്കേറ്റിരുന്നു. പരിക്ക് മാറാൻ ശസ്ത്രക്രിയ ചെയ്യുന്നില്ല എന്ന് എംബപ്പെ തീരുമാനിച്ചിരുന്നു. മാക്സ് ഇട്ട് കളിക്കാൻ താരത്തിന് അനുമതിയും കിട്ടിയിട്ടുണ്ട്. എംബപ്പെ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനും ഇറങ്ങിയുരുന്നു. ഇതെല്ലാം എംബപ്പെ കളിക്കും എന്ന ഫ്രാൻസിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു‌.