ഇറ്റലിയുടെ പുതിയ യുഗമാണ് ഈ ടീം എന്ന് മാഞ്ചിനി

Mancini Smile 768x514
- Advertisement -

ഇറ്റലിയുടെ ഈ സ്ക്വാഡ് ഇറ്റാലിയൻ ഫുട്ബോളിന്റെ പുതിയ യുഗം ആണെന്ന് പരിശീലകൻ മാഞ്ചിനി. യൂറോ കപ്പിന് ഇറങ്ങുന്ന ഇറ്റലിക്ക് കിരീടം നേടാൻ ആകും എന്ന് ആത്മവിശ്വാസം ഉണ്ട് എന്നും മാഞ്ചിനി പറഞ്ഞു. ഇറ്റലിക്ക് വിജയത്തിനും അപ്പുറം ആരാധകർക്ക് ആസ്വദിക്കാൻ പറ്റുന്ന ഫുട്ബോൾ കളിക്കണം എന്ന ഉത്തരവാദിത്വം കൂടെ ഉണ്ട് എന്നും മാഞ്ചിനി പറഞ്ഞു. നാളെ ആദ്യ മത്സരത്തിൽ തുർക്കിയെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചിനി.

തുർക്കി ടാലന്റുകൾ നിറഞ്ഞ ടീമാണെന്നും അവർ ശക്തമായ മത്സരം തന്നെ നൽകിയേക്കും എന്നും മാഞ്ചിനി പറയുന്നു. ടൂർണമെന്റ് മികച്ച രീതിയിൽ തുടങ്ങേണ്ടതുണ്ട്. ആദ്യ മത്സരത്തിന്റെ സമ്മർദ്ദം മറികടക്കാൻ ആയാൽ ഇറ്റലിക്ക് ടൂർണമെന്റിൽ ഒരുപാട് മുന്നേറാൻ ആകും. അദ്ദേഹം പറഞ്ഞു. താൻ മൂന്ന് വർഷം മുമ്പ് ഇറ്റലിയുടെ ചുമതലയേൽക്കുമ്പോൾ ഈ ടീമിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ തനിക്ക് ഈ ടേമിൽ അതിലേറെ പ്രതീക്ഷയുണ്ടെന്നും ഇറ്റലി പരിശീലകൻ പറഞ്ഞു.

Advertisement