ലുകാകുവിന്റെ ഇരട്ട ഗോളിൽ ജയം ഉറപ്പിച്ച് ബെൽജിയം

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ബെൽജിയത്തിന് മറ്റൊരു വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ സ്കോട്ലൻഡിനെ നേരിട്ട ബെൽജിയം ഏകപക്ഷീയമായ വിജയം തന്നെ നേടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. റൊമേലു ലുകാകു ആണ് ഇന്നലെ ബെൽജിയത്തിന്റെ താരമായി മാറിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്ന മോശം ഫോമൊന്നും ബെൽജിയത്തൊന്റെ ജേഴ്സിയിൽ കാണിക്കാത്ത ലുകാകു ഇരട്ട ഗോളുകളാണ് നേടിയത്. 45, 57 മുനുട്ടികളിൽ ആയിരുന്നു ലുകാകുവിന്റെ ഗോളുകൾ. ഡിബ്ര്യുയിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. ഈ വിജയത്തോടെ ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബെൽജിയ. ബെൽജിയം കളിച്ച നാലു മത്സരങ്ങളിൽ നാലു വിജയിച്ചിട്ടുണ്ട്.