യൂറോ കപ്പ് സെമി ഫൈനലിൽ ഇറ്റലിയോട് തോറ്റ് സ്പെയിൻ പുറത്തായതിൽ തനിക്ക് ദുഃഖമില്ലെന്ന് സ്പെയിൻ ലൂയി എൻറിക്വേ. ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇറ്റലിയോട് തോറ്റ് സ്പെയിൻ പുറത്തായത്. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2നാണ് സ്പെയിനിനെതിരെ ഇറ്റലി ജയിച്ചത്.
സ്പെയിൻ ടീമിന്റെ പ്രകടനത്തിൽ തനിക്ക് സംതൃപ്തി ഉണ്ടെന്നും പകരക്കാരനായി ഇറങ്ങിയ അൽവാരോ മൊറാട്ടയുടെ പ്രകടനം മികച്ചതായിരുന്നെന്നും എൻറിക്വേ പറഞ്ഞു. മത്സരത്തിൽ സ്പെയിൻ പിറകിൽ നിൽകുമ്പോൾ പകരക്കാരനായി ഇറങ്ങിയ മൊറാട്ട സമനില നേടി കൊടുത്തെങ്കിലും പെനാൽറ്റി ഷൂട്ട് ഔട്ടിൽ താരം നിർണായക പെനാൽറ്റി നഷ്ട്ടപെടുത്തിയിരുന്നു.
മൊറാട്ടക്ക് ഈ ടൂർണമെന്റിന് ഇടയിൽ മോശം സമയം ഉണ്ടായിരുന്നെന്നും എന്നാൽ പകരക്കാരനായി ഇറങ്ങിയത് മുതൽ മൊറാട്ട മികച്ച പ്രകടനമാണ് നടത്തിയതെന്നും എൻറിക്വേ പറഞ്ഞു. ഒരു ടീമെന്ന നിലയിൽ സ്പെയിൻ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും താരങ്ങളുടെ പ്രകടനത്തിൽ ഒരു പരാതിയും ഇല്ലെന്നും എൻറിക്വേ പറഞ്ഞു.