2028 ലെ യൂറോ കപ്പിന് ആതിഥേയത്വം വഹിക്കാൻ ശ്രമവുമായി ഇറ്റലി. ഇറ്റാലിയൻ ഫൂക്കോട്ബോൾ പ്രസിഡണ്ട് ഗബ്രിയേൽ ഗ്രാവിനയാണ് യൂറോ കപ്പ് ഹോസ്റ്റ് ചെയ്യാനുള്ള ബിഡിനായി ഇറ്റലി കാമ്പെയിൻ സംഘടിപ്പിക്കുമെന്ന് പറഞ്ഞത്. 1990 ലെ ലോകകപ്പിന് ശേഷം ഒരു പ്രധാന ടൂർണമെന്റും ഇറ്റലിയിൽ നടന്നിട്ടില്ല. യൂറോയ്ക്കായുള്ള ഒരുക്കങ്ങളും ഇൻഫ്രാസ്ട്രക്ച്ചറുകളും ഒരുക്കാൻ പുതിയൊരു പ്രൊജക്റ്റ് തുടങ്ങാനും തീരുമാനം എടുത്ത് കഴിഞ്ഞു.
ഇറ്റാലിയൻ ഫുട്ബാളിന്റെ ഏറ്റവും മോശം കാലഘട്ടമായാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളെ ഫുട്ബോൾ പണ്ഡിറ്റുകൾ വിശേഷിപ്പിക്കുന്നത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാത്തതിന്റെ തുടർന്ന് മൊത്തം അഴിച്ചു പണി നടത്തി കഴിഞ്ഞിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബാളിൽ. ഇറ്റാലിയൻ ഫുട്ബോളിലെ അഴിമതിയെ പൂർണമായും ഒഴിവാക്കിയെന്നാണ് പ്രസിഡണ്ട് അവകാശപ്പെടുന്നത്.