സ്വീഡൻ ഫുട്ബോൾ പ്രേമികൾക്ക് ആശ്വസിക്കാം. വെറ്ററൻ സ്ട്രൈക്കർ ഇബ്രഹിമോവിചിന്റെ പരിക്ക് സാരമുള്ളതല്ല. മുട്ടിനേറ്റ പരക്കിൽ ഇന്ന് നടത്തിയ സ്കാനിൽ താരത്തിന് എ സി എൽ ഇഞ്ച്വറി ഇല്ല എന്ന് വ്യക്തമായി. എങ്കിലും ഈ സീസണിൽ എ സി മിലാന് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഇബ്രാഹിമോവിച് കളിക്കില്ല. ഇബ്രാഹിമോവിച് ഇല്ലാതെ തന്നെ എ സി മിലാൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കേണ്ടി വരും.
മൂന്ന് ആഴ്ച എങ്കിലും ഇബ്ര പുറത്തിരിക്കും. സ്വീഡൻ താരത്തെ യൂറോ കപ്പിനായുള്ള 26 അംഗ സ്ക്വാഡിൽ ഉൾപ്പെടും. യൂറോ കപ്പിനു വേണ്ടി ആയിരുന്നു ഇബ്രഹിമോവിച് വിരമിക്കൽ പ്രഖ്യാപനം ഒഴിവാക്കി രാജ്യാത്തിനായി കളിക്കാനായി തിരികെയെത്തിയത്. ഗ്രൂപ്പ് ഇയിൽ പോളണ്ട്, സ്പെയിൻ, സ്ലൊവാക്യ എന്നിവർക്ക് ഒപ്പമാണ് സ്വീഡൻ യൂറോ കപ്പിൽ കളിക്കുന്നത്