യൂറോ കപ്പ് ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കും ജോർജിയും സമനിലയിൽ പിരിഞ്ഞു. ഇന്ന് ഹാംബർഗിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഈ സമനില രണ്ട് ടീമുകളുടെയും ക്വാർട്ടർ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. ഇന്ന് ആദ്യപകുതിയുടെ അവസാനം ഒരു പെനാൽറ്റിയിലൂടെയാണ് ജോർജിയ ലീഡെടുത്തത്.
ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി മികോടാഡ്സെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ ചെക്ക് റിപ്പബ്ലിക് കൂടുതൽ ആക്രമിച്ചു കളിച്ചു. അവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. അവസാനം 59ആം മിനിറ്റിൽ പാട്രിക് ഷിക്കിലൂടെ ചെക്ക് റിപ്പബ്ലിക് സമനില കണ്ടെത്തി. കഴിഞ്ഞ യൂറോ കപ്പിലെ ചെക്ക് പബ്ലിക്കിന്റെ ഹീറോ ആയ പാട്രിക് ഷിക്കിന്റെ ഈ ടൂർണമെൻറിലെ ആദ്യ ഗോൾ ആണ് ഇത്.
ഈ ഗോളിന് ശേഷവും കൂടുതൽ ആക്രമിച്ചു കളിച്ചത് ചെക്ക് റിപ്പബ്ലിക് ആയിരുന്നെങ്കിലും അവർക്ക് വിജയഗോൾ മാത്രം കണ്ടെത്താനായില്ല. രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെക്ക് റിപ്പബ്ലിക്കിനും ജോർജിയക്കും ഒരു പോയിന്റു വീതമാണ് ഉള്ളത്.