വിജയത്തോടെ ഫ്രാൻസ് യൂറോ കപ്പ് തുടങ്ങി

Newsroom

Picsart 24 06 18 04 52 07 711
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഫ്രാൻസ് വിജയത്തോടെ തങ്ങളുടെ യാത്ര ആരംഭിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഒരു സെൽഫ് ഗോളാണ് ഫ്രാൻസിന്റെ രക്ഷയ്ക്ക് എത്തിയത്. മത്സരത്തിന്റെ 38ആം മിനുട്ടിൽ വോബർ ആണ് സെൽഫ് ഗോൾ വഴങ്ങിയത്.

ഫ്രാൻസ് 24 06 18 04 52 24 106

അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഓസ്ട്രിയക്കോ ഫ്രാൻസിനോ ആയില്ല. മധ്യനിരയിൽ കാന്റെ ഫ്രാൻസിനായി ഒരിക്കൽ കൂടെ മികച്ച പ്രകടനം നടത്തുന്നത് ഇന്ന് കാണാൻ ആയി. മത്സരത്തിന് ഇടയിൽ എംബപ്പയുടെ മൂക്കിന് പരിക്കേറ്റു. താരം ഇനി ഈ യൂറോ കപ്പ് മുഴുവൻ പ്രൊടക്റ്റീവ് മാസ്ക് ധരിച്ചാകും കളിക്കുക.

ഫ്രാൻസിന് ഇനി നെതർലന്റ്സും പോളണ്ടും ആണ് എതിരാളികളായി ഗ്രൂപ്പിൽ ഉള്ളത്.