ഫൈവ് സ്റ്റാർ പ്രകടനവുമായി ഇംഗ്ലണ്ട്

Staff Reporter

യൂറോപ്യൻ യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മോണ്ടിനെഗ്രോക്കെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇംഗ്ലണ്ട് മോണ്ടിനെഗ്രോയോ തോൽപ്പിച്ച് വിട്ടത്. യുവ താരങ്ങൾക്ക് അവസരം നൽകികൊണ്ട് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മോണ്ടിനെഗ്രോയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. മാർകോ വെസോവിച്ച് ആണ് ഗോൾ നേടിയത്.

എന്നാൽ അധികം വൈകാതെ തന്നെ മൈക്കിൾ കീനിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. കീനിന്റെ ഇംഗ്ലണ്ട് ജേഴ്സിയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.  തുടർന്ന് ഇരു പകുതികളിലുമായി ഇരട്ട ഗോൾ നേടിയ റോസ് ബാർക്ലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു. തുടർന്ന് ഹരി കെയ്‌നും റഹീം സ്റ്റെർലിംഗും ഇംഗ്ലണ്ടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.