ഗ്രീലിഷിനും മഗ്വയറിനും മാഡിസണിനും യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടമില്ല

Wasim Akram

യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലണ്ട് ടീമിൽ പ്രമുഖ താരങ്ങൾക്ക് ഇടമില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ജാക്ക് ഗ്രീലിഷ്, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ഹാരി മഗ്വയർ, ടോട്ടൻഹാം ഹോട്‌സ്പർ മധ്യനിര താരം ജെയിംസ് മാഡിസണും ടീമിൽ ഇടമില്ലെന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണെയിസ്റ്റിൻ റിപ്പോർട്ട് ചെയ്തു. മാഡിസൺ നിലവിൽ ഇംഗ്ലണ്ട് ക്യാമ്പ് വിട്ടു.

ഇംഗ്ലണ്ട്

കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ബോസ്നിയക്ക് എതിരെ പകരക്കാരനായി കളിച്ച ഗ്രീലിഷിനു പക്ഷെ യൂറോ ടീമിൽ ഇടം കിട്ടില്ല. അതേസമയം പരിക്ക് ആണ് മഗ്വയറിന് വിനയായത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ എവർട്ടൺ യുവ പ്രതിരോധ താരം ജറാഡ് ബ്രൈൻത്വെറ്റ്, ലിവർപൂൾ യുവതാരം കർട്ടിസ് ജോൺസ്, ബേർൺലി യുവ ഗോൾ കീപ്പർ ജെയിംസ് ട്രാഫോർഡ് എന്നിവർക്ക് അവസാന 26 അംഗ ടീമിൽ ഇടം കിട്ടില്ല എന്നാണ് റിപ്പോർട്ട്.