യൂറോ കപ്പ് രണ്ടാം സെമി ഫൈനൽ വിജയിച്ച് ഇംഗ്ലണ്ട് ഫൈനലിൽ. സൂപ്പർ സബ്ബായി എത്തിയ ഒലി വാറ്റ്കിൻസിന്റെ ഇഞ്ച്വറി ടൈം വിന്നറിൽ ആണ് ഇംഗ്ലണ്ട് വിജയിച്ചത്. അതും അതി മനോഹരമായ ഫിനിഷിലൂടെ ആയിരുന്നു ഗോൾ. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇനി അവർ ഫൈനലിൽ സ്പെയിനെ നേരിടും.
മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ നെതർലന്റ്സ് ലീഡ് എടുത്തും സാവി സിമൺസുന്റെ ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ടിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 1-0. ഈ ഗോളിന് ശേഷമാണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത് എന്ന് പറയാം. അവർ അറ്റാക്ക് ശക്തമാക്കി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർക്ക് സമനില നേടാൻ ആയി. ഹാരി കെയ്നിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൾട്ടി കെയ്ൻ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.
ഇതിനു ശേഷവും ഇംഗ്ലണ്ട് ആണ് നന്നായി കളിച്ചത്. ഫോഡന്റെ ഒരു ഗോൾ ശ്രമ ഗോൾ ലൈനിൽ നിന്ന് ആണ് ഡംഫ്രൈസ് രക്ഷിച്ചത്. ഫോഡന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തും പോയി. ഇത് ആദ്യ പകുതിയിൽ കളി 1-1 എന്ന് തുടരാൻ സഹായിച്ചു.
രണ്ടാം പകുതിയിൽ റൊണാൾഡോ കോമാൻ ടാക്ടിക്സുകൾ മാറ്റിയത് നെതർലന്റ്സിന്റെ ഡിഫൻസ് ശക്തമാക്കി. അവർ 67ആം മിനുട്ടിൽ വാൻ ഡൈകിലൂടെ ഗോളിന് അടുത്തെത്തി. പിക്ക് ഫോർഡിന്റെ മികച്ച സേവ് ഇംഗ്ലണ്ടിനെ രക്ഷിച്ചു.
ഇംഗ്ലണ്ട് വാറ്റ്കിൻസിനെയും പാൽമറെ സബ്ബായി കളത്തിൽ എത്തിച്ചു. ഈ കൂട്ടുകെട്ട് തന്നെ അവർക്ക് വിജയ ഗോൾ നൽകി. 91ആം മിനുട്ടിൽ പാൽമറിന്റെ പാാ സ്വീകരിച്ച മികച്ച ഫിനിഷിലൂടെ വാറ്റ്കിൻസിന്റെ ഗോൾ. സ്കോർ 2-1. പിന്നെ തിരിച്ചടിക്കാനുള്ള സമയം നെതർലന്റ്സിന് ഉണ്ടായിരുന്നില്ല.ഇംഗ്ലണ്ട് ഫൈനലിൽ.