ഇന്ന് യൂറോ കപ്പ് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഡെന്മാർക്ക് ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ഡെന്മാർക്ക് ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് 1-1ന്റെ സമനില നേടിയത്. ഇംഗ്ലണ്ട് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എന്ന പോലെ ഇന്നും നല്ല ഫുട്ബോൾ അല്ല കളിച്ചത്.
മത്സരത്തിന്റെ 18ആം മിനുട്ടിൽ ഹാറ്റി കെയ്നിലൂടെ ആണ് ഇംഗ്ലണ്ട് ലീഡ് എടുത്തത്. വലതു വിങ്ങിലൂടെ വന്ന അറ്റാക്കിന് ഒടുവിൽ ആയിരുന്നു കെയ്നിന്റെ ഗോൾ. ഈ യൂറോ കപ്പിലെ കെയ്നിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോൾ അല്ലാതെ അധികം അവസരങ്ങൾ ഇംഗ്ലണ്ട് സൃഷ്ടിച്ചില്ല. അവരുടെ നല്ല ചാൻസുകൾ അധികവും ലോംഗ് റേഞ്ച് ഷോട്ടുകൾ ആയിരുന്നു.
മത്സരത്തിന്റെ 34ആം മിനുട്ടിൽ ഹുൽമണ്ടിന്റെ ഒരു കിടിലൻ ലോങ് റേഞ്ചർ ഡെന്മാർക്കിന് സമനില നൽകി. ഇതിനു ശേഷവും ഡെന്മാർക്ക് ആണ് മികച്ചു നിന്നത്. എന്നാൽ പിക്ക്ഫോർഡിനെ പരീക്ഷിക്കാൻ അവർക്ക് ആയില്ല. ഫൈനൽ പാസുകൾ നൽകുന്നതിൽ അവരും പരാജയപ്പെട്ടു.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിന് 4 പോയിന്റും ഡെന്മാർക്കിന് 2 പോയിന്റുമാണ് ഉള്ളത്.