ജൂഡ് തിളങ്ങി, ഇംഗ്ലണ്ട് വിജയത്തോടെ യൂറോ കപ്പ് തുടങ്ങി

Newsroom

Picsart 24 06 17 01 47 42 140
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് 2024 ടൂർണമെന്റിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് സെർബിയയെ നേരിട്ട ഇംഗ്ലണ്ട് മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. റയൽ മാഡ്രിഡ് യുവതാരം ജൂഡ് ബെല്ലിങ്ഹാം ആണ് ഇന്ന് ഇംഗ്ലണ്ടിന്റെ ഹീറോ ആയത്.

ജൂഡ് ഇംഗ്ലണ്ട് 24 06 17 01 48 05 294

മത്സരത്തിന്റെ 13ആം മിനുട്ടിൽ ആയിരുന്നു ബെല്ലിങ്ഹാമിന്റെ ഗോൾ. വലതു വിങ്ങിൽ നിന്ന് സാക നൽകിയ ക്രോസിൽ നിന്നായിരുന്നു ജൂഡിന്റെ ഗോൾ. ഈ ഗോളിന് മറുപടി നൽകാൻ സെർബിയക്ക് ആയില്ല. സെർബിയയുടെ ക്യാപ്റ്റൻ മിട്രോവിചിന് അധികം അവസരം ഇന്ന് ലഭിച്ചില്ല.

ഇനി അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെയും സെർബിയ സ്ലൊവേനിയയെയും നേരിടും.