നാലടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, പോർച്ചുഗല്ലിന് വമ്പൻ ജയം

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി പോർച്ചുഗൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ലിത്വാനിയയെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. നാല് ഗോളടിച്ച സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗല്ലിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. വില്ല്യം കാർവാൽഹോയാണ് പോർച്ചുഗല്ലിന്റെ അഞ്ചാം ഗോൾ നേടിയത്. അൻഡ്രിയസ്കെവിഷെസാണ് ലിത്വാനിയയുടെ ആശ്വാസ ഗോൾ നേടിയത്.

പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 8 ആം തവണയാണ് ക്രിസ്റ്റ്യാനോ ഹാട്രിക്ക് നേടുന്നത്. റൊണാൾഡോയുടെ കരിയറിലെ അൻപത്തി നാലാമത്തെ ഹാട്രിക്ക് കൂടെയായിരുന്നു ഇത്. ഇതിനോടൊപ്പം ഒട്ടേറെ റെക്കോർഡുകളാണ് ഇന്ന് റൊണാൾഡോക്ക് മുൻപിൽ തകർന്നത്. യൂറോ ക്വാളിഫൈയറിലേറ്റവും ഗോൾ നേടുന്ന താരവും റൊണാൾഡോ തന്നെയാണ്.