ക്രൊയേഷ്യയെ അവസാന നിമിഷ ഗോളിൽ സമനിലയിൽ തളച്ച് അൽബേനിയ

Newsroom

ക്രൊയേഷ്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ തകർത്തു കൊണ്ട് അൽബേനിയൻ സമനില.. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയെ അവസാന നിമിഷ ഗോളിൽ ആണ് അൽബേനിയ സമനിലയിൽ പിടിച്ചത്. 2-2 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. ഈ സമനിലയോടെ ഇരു ടീമുകളുടെയും നോക്കൗട്ട് പ്രതീക്ഷ ഇനി ചെറിയ സാധ്യത മാത്രമാണ്.

ക്രൊയേഷ്യ 24 06 19 20 15 46 072

ഇന്ന് മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെ ക്വാസിം ലാച്ചി ആണ് അൽബേനിയക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ അൽബേനിയക്ക് ലഭിച്ചുവെങ്കിലും അവർക്ക് ലീഡ് ഉയർത്താൻ ആയില്ല. രണ്ടാം പകുതിയിൽ പതിയെ ക്രൊയേഷ്യ കളിയിലേക്ക് തിരിച്ചുവന്നു. 74ആം മിനിട്ടിലായിരുന്നു സമനില ഗോൾ വന്നത്. ക്രമാരിചിന്റെ ഒരു ക്ലോസ് റേഞ്ച് ഫിനിഷ് ആണ് അവരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.

ഈ ഗോൾ പിറന്ന് അടുത്ത മിനിറ്റിൽ തന്നെ ക്രൊയേഷ്യ ലീഡും എടുത്തു. ഇത്തവണ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു ഗോൾ വന്നത്. തുടരെ തുടരെ ലഭിച്ച രണ്ട് പ്രഹരങ്ങളോടെ അൽബനിയൻ വീര്യം ചോർന്നുപോയെന്ന് കരുതിയവരെ തിരുത്തിയ പ്രകടനമാണ് പിന്നെ കണ്ടത്. തുടരെ അവസരങ്ങൾ സൃഷ്ടിച്ച അൽബേനിയ അവസാനം 95ആം മിനുട്ടിൽ ഗ്യാസുളയിലൂടെ സമനില നേടി. താൻ നേടിയ സെൽഫ് ഗോളിന് പ്രായശ്ചിത്തം കൂടുയായി ഇത്.

ക്രൊയേഷ്യയും അൽബേനിയയും ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ക്രൊയേഷ്യ ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയെയും അൽബേനിയ സ്പെയിനെയും നേരിടും.