ബുകായോ സാകയുടെ പരിക്ക് മാറി, സെമി ഫൈനലിന് തയ്യാർ

Newsroom

യുക്രൈന് എതിരായ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇല്ലാതിരുന്ന യുവതാരം ബുകയൊ സാക പരിക്ക് മാറി തിരികെയെത്തി. സാക സെമി ഫൈനലിന് ഉണ്ടാകും എന്ന് പരിശീലകൻ സൗത് ഗേറ്റ് പറഞ്ഞു. സാഞ്ചോ കഴിഞ്ഞ മത്സരത്തിൽ തന്നെ കളിക്കാൻ തയ്യാറായിരുന്നു. എന്നാൽ അത്തരമൊരു റിസ്ക് എടുക്കെണ്ട എന്ന് ടീം കരുതി. സൗത്ഗേറ്റ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ സാകയ്ക്ക് പകരം സാഞ്ചോ ആയിരുന്നു കളത്തിൽ ഇറങ്ങിയത്.

സാകയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ച പരിശീലനത്തിന് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. ഇംഗ്ലണ്ടിന്റെ ചെക്ക് റിപബ്ലിക്കിനും ജർമ്മനിക്കും എതിരായ മത്സരങ്ങളിൽ സാക ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. സാക അല്ലാതെ വേറെ പരിക്ക് ഒന്നും ഇംഗ്ലീഷ് ടീമിൽ ഇല്ലായിരുന്നു. സാകയുടെ അഭാവത്തിൽ മികച്ച പ്രകടനം നടത്തിയ സാഞ്ചോയെ ആദ്യ ഇലവനിൽ സൗത്ഗേറ്റ് നിലനിർത്തുമോ എന്നത് സംശയമാണ്.