2 ഗോൾ VAR നിഷേധിച്ചു, നിരവധി അവസരങ്ങൾ തുലച്ചു!! ബെൽജിയം സ്ലൊവാക്യയോട് തോറ്റു

Newsroom

യൂറോ കപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ബെൽജിയത്തെ ഞെട്ടിച്ച് സ്ലൊവാക്യ. ഫ്രാങ്ക്ഫർട് അരീനയിൽ നടന്ന മത്സരത്തിൽ സ്ലൊവാക്യ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അവസരങ്ങൾ ഏറെ തുലച്ചു കളഞ്ഞതാണ് ബെൽജിയം ടീമിന് ഇന്ന് വിനയായത്. ലുകാകു മാത്രം ഇന്ന് മൂന്നിലധികം അവസരങ്ങൾ പാഴാക്കി.

സ്ലൊവാക്യ 24 06 17 23 25 09 637

ഇന്ന് മത്സരം ആരംഭിച്ച് 2ആം മിനുട്ടിൽ തന്നെ ലുകാകുവിനു മുന്നിൽ ഒരു സുവർണ്ണാവസരം വന്നു. പക്ഷെ താരത്തിന് പന്ത് വലയിൽ എത്തിക്കാൻ ആയില്ല. ആറാം മിനുട്ടിലും ലുകാകുവിന് അവസരം ലഭിച്ചു അപ്പോഴും ലക്ഷ്യത്തിലേക്ക് പന്ത് എത്തിയില്ല. ഏഴാം മിനുട്ടിൽ ഇവാൻ ഷ്രാൻസിലൂടെ സ്ലൊവാക്യ ലീഡ് എടുത്തു. സ്ലൊവാക്യയ്ക്ക് ബെൽജിയം ഡിഫൻസ് സമ്മാനിച്ച അവസരത്തിൽ നിന്നായിരുന്നു ഈ ഗോൾ.

ഈ ഗോളിനു ശേഷം ബെൽജിയത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. ആദ്യ പകുതിക്കു മുമ്പ് ലുകാകു ഒരു അവസരം കൂടെ പാഴാക്കി. 56ആം മിനുട്ടിൽ ലുകാകു ഒരു ഗോൾ നേടി ആഘോഷം നടത്തി എങ്കിലും ആ ഗോൾ വാർ പരിശോധനയിൽ ഓഫ്സൈഡ് ആണെന്ന് വിധി വന്നു.

ഈ ഗോൾ മാത്രമല്ല ഒരു ഗോൾ കൂടെ ബെൽജിയത്തിന് വാർ ഇടപെടൽ കാരണം നഷ്ടമായി. 87ആം മിനുട്ടിൽ ലുകാകു നേടിയ ഗോൾ ഹാൻഡ് ബോൾ ഉണ്ടെന്ന് കണ്ടെത്തി ആയിരുന്നു നിഷേധിക്കപ്പെട്ടത്.