അവസാനം ഫ്രാൻസ്! ബെൽജിയം യൂറോ കപ്പിൽ നിന്ന് പുറത്ത്!!

Newsroom

യൂറോ കപ്പ് 2024ൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. ഇന്ന് നടന്ന വമ്പന്മാരുടെ പോരിൽ ബെൽജിയത്തെ തോൽപ്പിച്ച് ആണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. കളി തീരാൻ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു ഫ്രാൻസിന്റെ വിജയ ഗോൾ വന്നത്.

Picsart 24 07 01 23 11 54 428

ഇരുടീമുകളും ഗോൾ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ട മത്സരമായിരുന്നു ഇന്ന്. ബെൽജിയം അവസരങ്ങക്ക് സൃഷ്ടിക്കാൻ വരെ പാടുപെട്ടു. ഫ്രാൻസ് ആണ് കൂടുതൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്‌. എന്നാൽ അവരുടെ പ്രധാന അവസരങ്ങളിൽ പലതും ലോംഗ് ഷോട്ടുകൾ ആയിരുന്നു.

ബെൽജിയത്തിന്റെ പ്രധാന താരങ്ങളായ ലുകാകുവിനും ഡി ബ്ര്യുയിനും ഇന്ന് തിളങ്ങാൻ ആയില്ല. 82ആം മിനുട്ടിൽ ഡി ബ്രുയിന്റെ മികച്ച ഒരു ഷോട്ട് ഫ്രഞ്ച് കീപ്പർ മൈഗ്ന്യാൻ തടയുകയും ചെയ്തു.

Picsart 24 07 01 23 13 00 158

86ആം മിനുട്ടിൽ കോളോ മുവാനിയുടെ സ്ട്രൈക്ക് ഫ്രാൻസ് ആഗ്രഹിച്ച ഗോൾ നൽകി. വലിയ ഡിഫ്ലക്ഷനോടെ ആയിരുന്നു ഈ പന്ത് വലയിൽ എത്തിയത്. ഇതിനു ശേഷം തിരിച്ചുവരാനുള്ള സമയം ബെൽജിയത്തിന് ഇല്ലായിരുന്നു.

ഇനി ക്വാർട്ടറിൽ പോർച്ചുഗൽ സ്ലൊവേനിയ മത്സരത്തിലെ വിജയികളെ ആകും ഫ്രാൻസ് നേരിടുക.