ഓറഞ്ച് പടയെ വീഴ്ത്തി ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാർ!!

Newsroom

ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ നെതർലന്റ്സിനെ ഓസ്ട്രിയ പരാജയപ്പെടുത്തി കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ട് തവണ നെതർലന്റ്സ് തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും അവസാനം 3-2ന്റെ വിജയം നേടാൻ ഓസ്ട്രിയക്ക് ആയി. ഈ വിജയത്തോടെ ഓസ്ട്രിയ 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി.

Picsart 24 06 25 23 20 22 235

മറ്റൊരു മത്സരത്തിൽ പോളണ്ടിനോട് സമനില വഴങ്ങിയ ഫ്രാൻസ് 5 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 4 പോയിന്റുമായി മൂന്നാമത് ഫിനിഷ് ചെയ്ത നെതർലന്റ്സ് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമായി പ്രീക്വാർട്ടറിൽ എത്തും.

ഇന്ന് കളി ആരംഭിച്ച് ആറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് ഓസ്ട്രിയ ലീഡ് എടുത്തത്. മലൻ ആയിരുന്നു സെൽഫ് ഗോൾ അടിച്ചത്. രണ്ടാമതിയുടെ തുടക്കത്തിൽ ഗാക്പോയുടെ ഫിനിഷ് നെതർലന്റ്സിനെ ഒപ്പം എത്തിച്ചു.

ഓസ്ട്രിയ 24 06 25 23 19 48 213

59ആം മിനുട്ടിൽ റൊമാനോ ഷ്മിഡിലൂടെ വീണ്ടും ഓസ്ട്രിയ മുന്നിൽ. മികച്ച ഹെഡറിലൂടെ ആയിരുന്നു ഗോൾ. 75ആം മിനുട്ടിൽ വെഗോർസ്റ്റിന്റെ അസിസ്റ്റിൽ നിന്ന് ഡിപായ് ഗോൾ നേടിയതോടെ വീണ്ടും ഇരുടീമുകളും സമനിലയിൽ. സ്കോർ 2-2.

80ആം മിനുട്ടിൽ സബിറ്റ്സറിന്റെ ഫിനിഷ് ഒരിക്കൽ കൂടെ ഓസ്ട്രിയയെ മുന്നിൽ എത്തിച്ചു. ഇത്തവണ ആ ലീഡ് നിലനിർത്തി വിജയം ഉറപ്പിക്കാൻ ഓസ്ട്രിയക്ക് ആയി.