ജൂണിൽ കരാർ അവസാനിക്കുമ്പോൾ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യതയുണ്ടെന്ന് ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ സ്ഥിരീകരിച്ചു. പോർച്ചുഗലിനെതിരായ ഡെൻമാർക്കിൻ്റെ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി സംസാരിച്ച എറിക്സൻ, കരാർ വിപുലീകരണത്തിനായി ക്ലബ് തന്നെ സമീപിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി.

മാനേജർ റൂബൻ അമോറിമിന് കീഴിൽ സ്ഥിരനായി എറിക്സണ് അവസരം കിട്ടിയുരുന്നില്ല. 2022-ൽ യുണൈറ്റഡിൽ ചേർന്നതിന് ശേഷം, എറിക്‌സൺ 99 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ചു. ആകെ ഏഴ് ഗോളുകൾ ക്ലബിനയ്യി നേടി.