കളിക്കിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ നാവ് വിഴുങ്ങി എന്ന് പേടിച്ചു, കളത്തിൽ ആശങ്ക

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഐവറി കോസ്റ്റും റുവാണ്ടയും തമ്മിലുള്ള മത്സരത്തിനിടെ ഐവറിക് കോസ്റ്റ് സെന്റർ ബാക്ക് എറിക് ബയിക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കി. മത്സരത്തിനിടെ തലയും തലയും കൂട്ടിയിടിച്ച് എറിക് ബയി ബോധമറ്റു നിലത്തു വീണിരുന്നു. ഇത്തരം അപകടങ്ങൾക്ക് ഇടയിൽ നാവ് വിഴുങ്ങി പോകുന്ന സന്ദർഭങ്ങൾ ഫുട്ബോളിൽ ഉണ്ടാവാറുണ്ട്. അങ്ങനെ എറിക് ബയിയും നാവു വിഴുങ്ങി പോയതാണെന്ന് സഹതാരങ്ങൾ പേടിച്ചു.

തുടർന്ന് ഐവറികോസ്റ്റ് താരങ്ങ ചേർന്ന് എറികിന്റെ വാ തുറന്ന് പരിശോധിക്കുകയും ചെയ്തു. അപ്പോഴേക്ക് എറിക് ബയി തലയ്ക്കേറ്റ ഇടിയിൽ നിന്ന് ബോധത്തിലേക്ക് വന്നത് ആശങ്കയകറ്റി. ഉടൻ തന്നെ ഡോക്ടർമാർ എത്തി പരിശോധിച്ച് താരത്തിന്റെ നില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. എങ്കിലും തലയ്ക്കേറ്റ ഇടി ആയതിനാൽ പിന്നീട് എറിക് ബയിയെ കളിക്കാൻ മെഡിക്കൽ ടീം അനുവദിച്ചില്ല.

താരത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നമില്ല എന്നു ടീം അറിയിച്ചു. എങ്കിലും അടുത്ത മത്സരത്തിൽ താരത്തിന് വിശ്രമം നൽകും. ഇന്നലെ അപകടൻ നടക്കും മുമ്പ് ഐവറി കോസ്റ്റിനായി ഒരു ഗോൾ എറിക് ബയി നേടിയിരുന്നു. മുമ്പ് ചെൽസി ഡിഫൻഡർ ആയ ജോൺ ടെറി കളിക്കുന്നതിനിടയിൽ നാവ് വിഴുങ്ങിയിരുന്നു. അന്ന് എതിർ ടീമിലെ താരത്തിന്റെ ഇടപെടലാണ് ടെറിയുടെ ജീവൻ രക്ഷിച്ചത്.