സ്പല്ലെറ്റി ക്ലബ് വിടും എന്ന് ഉറപ്പായതോടെ നാപോളി പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. സ്പാനിഷ് പരിശീലകനായ ലൂയി എൻറികെ ആണ് നാപോളിയുടെ ലിസ്റ്റിൽ ഉള്ള പ്രധാനി. ഇതിനകം തന്നെ നാപോളി ഇതിനായുള്ള നീക്കം ആരംഭിച്ചു. ലൂയി എൻറികെയെ പരിശീലകനായി എത്തിക്കാൻ യൂറോപ്പിൽ മറ്റു പല വലിയ ക്ലബുകളും ശ്രമിക്കുന്നുണ്ട്. കിരീടം നേടി കൊടുത്തെങ്കിലും ഫുട്ബോളിൽ നിന്ന് ഇടവേള വേണം എന്ന് പറഞ്ഞാണ് സ്പല്ലെറ്റി നാപോളി പരിശീലക സ്ഥാനം വിട്ടത്.
മുൻ സ്പാനിഷ് ദേശീയ ടീം പരിശീലകൻ ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ ആണ് സ്ഥാനം ഒഴിഞ്ഞത്. പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റായിരുന്നു സ്പെയിൻ പുറത്തായത്.
കഴിഞ്ഞ യൂറോ കപ്പിൽ സ്പെയിനിന്റെ യുവ ടീമിനെ സെമി വരെ എത്തിക്കാൻ എൻറികെയ്ക്ക് ആയിരുന്നു. മുൻ ബാഴ്സലോണ പരിശീലകൻ ക്ലബ് ഫുട്ബോളിലേക്ക് മടങ്ങാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതിനകം ചെൽസി, സ്പർസ് എന്നീ ക്ലബുകളുമായി എൻറികെ ചർച്ചകൾ നടത്തി എങ്കിലും രണ്ടു ജോലിയും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.