ഗ്രീൻവുഡും ഫിൽ ഫോഡനും ഇംഗ്ലണ്ട് ദേശീയ ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ നാഷൺസ് ലീഗിനായുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. മൂന്ന് പുതിയ താരങ്ങളെ പരിശീലകൻ സൗത്ത്ഗേറ്റ് 24 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡ്, മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ, ഒപ്പം ലീഡ്സ് യുണൈറ്റഡിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ച കാൽവിൻ ഫിലിപ്സ് എന്നിവരാണ് രാജ്യത്തിനായി ആദ്യമായി കളിക്കാൻ പോകുന്നവർ.

പ്രീമിയർ ലീഗിൽ സൗതാമ്പ്ടണായി ഗോളടിച്ചു കൂട്ടിയ ഡാനി ഇങ്സും ടീമിൽ എത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ ആദ്യ വാരം ഐസ്‌ലാന്റിനെയും ഡെന്മാർക്കിനെയും ആണ് ഇംഗ്ലണ്ടിന് നേരിടാൻ ഉള്ളത്. കഴിഞ്ഞ വർഷം നവംബറിനു ശേഷം ഇംഗ്ലണ്ട് ദേശീയ ടീം മത്സരത്തിന് ഇറങ്ങിയിട്ടില്ല. കെയ്ൻ, റാഷ്ഫോർഡ്, സ്റ്റേർലിങ്, സാഞ്ചോ തുടങ്ങിയ പ്രമുഖരൊക്കെ ടീമിൽ ഇടം നേടിയിട്ടുണ്ട്.

England squad to face Iceland and Denmark:

Tammy Abraham (Chelsea), Trent Alexander-Arnold (Liverpool), Eric Dier (Tottenham Hotspur), Phil Foden (Manchester City), Joe Gomez (Liverpool), Mason Greenwood (Manchester United), Dean Henderson (Manchester United), Danny Ings (Southampton), Harry Kane (Tottenham Hotspur), Michael Keane (Everton), Harry Maguire (Manchester United), Tyrone Mings (Aston Villa), Mason Mount (Chelsea), Kalvin Phillips (Leeds United), Jordan Pickford (Everton), Nick Pope (Burnley), Marcus Rashford (Manchester United), Declan Rice (West Ham United), Jadon Sancho (Borussia Dortmund), Raheem Sterling (Manchester City), Kieran Trippier (Atletico Madrid), Kyle Walker (Manchester City), James Ward-Prowse (Southampton), Harry Winks (Tottenham Hotspur)