ഇംഗ്ലണ്ട് സ്കോഡ് പ്രഖ്യാപിച്ചു, അബ്രഹാമും ടിമോറിയും ടീമിൽ

na

യൂറോ 2020 യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് സ്കോഡ് പ്രഖ്യാപിച്ചു. ചെൽസി യുവ താരങ്ങളായ ടാമി അബ്രഹാം, ഫികയോ ടിമോറി എന്നിവരെ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരിശീലകൻ ഗരേത് സൗത്ത് ഗേറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഇവർക്കൊപ്പം ചെൽസി താരങ്ങളായ മേസൻ മൌണ്ട്, റോസ് ബാർക്ലി എന്നിവരും ടീമിലുണ്ട്.

നൈജീരിയക്ക് വേണ്ടിയും കളിക്കാൻ യോഗ്യതയുള്ള അബ്രഹാമും, ടിമോറിയും ഇംഗ്ലണ്ട്  ടീമിലേക്കുള്ള ക്ഷണം സ്വീകരിക്കുമോ എന്നത് ഉറപ്പില്ല. അബ്രഹാം നേരത്തെയും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ലംപാർഡിന് കീഴിൽ നടത്തുന്ന മികച്ച പ്രകടനമാണ് ഇരുവർക്കും ക്ഷണം ലഭിക്കാൻ കാരണമായത്. സ്പർസ് താരം അലി, യുണൈറ്റഡ് താരം ലിംഗാർഡ് എന്നിവർക്ക് ഇത്തവണ ടീമിൽ ഇടം കണ്ടെത്താനായില്ല.

ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ എന്നീ രാജ്യങ്ങൾക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ വരും മത്സരങ്ങൾ.