നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളും തിരികെ വരികയാണ്. ഇംഗ്ലീഷ് ദേശീയ ഫുട്ബോൾ ടീം മൂന്ന് സൗഹൃദ മത്സരങ്ങൾ ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഡെന്മാർക്ക്, ബെൽജിയം, വെയിൽസ് എന്നീ ടീമുകളാകും ഇംഗ്ലണ്ടിന് എതിരെ കളിക്കുക. മൂന്ന് മത്സരങ്ങൾക്കും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം ആകും വേദിയാവുക.
അവസാനമായി നവംബറിൽ ആണ് ഇംഗ്ലീഷ് ടീം ഇതിന് മുമ്പ് കളിച്ചത്. ഒക്ടോബർ 8ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വെയിൽസിനെ നേരിടും. ഒക്ടോബർ 11നാകും ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ ഇംഗ്ലണ്ട് നേരിടുക. ഒക്ടോബർ 14ന് ഡെന്മാർക്കുമായുള്ള മത്സരവും നടക്കും.