ബ്രസീലിയൻ അത്ഭുത താരം എൻഡ്രികിന്റെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് പൂർത്തിയാക്കി. കരാറുകൾ ഒപ്പുവെച്ചു കഴിഞ്ഞു. ആരാധാകർക്കുള്ള ക്രിസ്മസ് സമ്മാനമായി ക്ലബ് എൻഡ്രിക്കിന്റെ സൈനിംഗ് റയൽ പ്രഖ്യാപിച്ചു. ബ്രസീലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണ് ഇത് എന്ന് പാൽമെറസിന്റെ പ്രസിഡന്റ് പറഞ്ഞു .
🇧🇷 @endrickii pic.twitter.com/UP3zlhxyB0
— Real Madrid C.F. (@realmadrid) December 15, 2022
വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്ന് ആണ് ഒരു ബ്രസീലിയൻ താരം കൂടെ മാഡ്രിഡിലേക്ക് എത്തുന്നത്. പാൽമിറാസ് താരമായ പതിനാറുകാരൻ എൻഡ്രികിനായി 75 മില്യൺ യൂറോയോളം റയൽ ചിലവഴിക്കുന്നു. 35 മില്യൺ ആണ് ട്രാൻസ്ഫർ തുക, 25 മില്യൺ ആഡ് ഓണും ഒപ്പം 15 മില്യണോളം ടാക്സും ഈ ട്രാൻസ്ഫറിനായി റയൽ നൽകും.
താരത്തിന് പതിനെട്ട് വയസ് ആവാതെ രാജ്യം വിടാൻ ആവില്ല എന്നതിനാൽ 2024 മാത്രമാകും എൻഡ്രികിന് റയൽ ജേഴ്‌സി അണിയാൻ ആവുക. പിഎസ്ജി അടക്കം താരത്തിന് പിറകെ ഉണ്ടായിരുന്നെങ്കിലും റയലിന് വലിയ ഭീഷണി ഇല്ലാതെ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുകയാണ്. 2030 വരെയുള്ള കരാർ താരം റയലിൽ ഒപ്പുവെച്ചു.