കോഴിക്കോട്, 18 നവംബർ 2024: ഐ ലീഗ് 2024/ 2025 സീസണിൽ ഗോകുലം കേരള എഫ് സിയുടെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഡിസംബർ 3 ന് രാത്രി 7 മണിക്ക് നടക്കുന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ മിസോറം ക്ലബ് ആയ ഐസ്വാൾ എഫ് സിയെയാണ് ഗോകുലം കേരള എഫ് സി നേരിടുന്നത്. തുടർന്ന് ഡിസംബർ 7 നു ചർച്ചിൽ ബ്രദേയ്‌സ് എഫ് സി ഗോവ യുമായാണ് രണ്ടാം ഹോം മത്സരം, പുതിയ സ്പാനിഷ് പരിശീലകനായ അന്റോണിയോ റൂയെഡക്ക് കീഴിൽ കഴിഞ്ഞ മൂന്നുമാസങ്ങളായി ടീം പരിശീലനം ചെയ്യുന്നുണ്ട്. സെപ്റ്റംബറിൽ ലേയിൽ വച്ച് നടന്ന ക്ലൈമറ്റ് കപ്പിൽ മുഴുവൻ ഇന്ത്യൻ പ്ലയേഴ്‌സുമായി മത്സരിച്ച ടീം ചാമ്പ്യൻസ് ആയിരുന്നു.
ബാഴ്‌സലോണാ ബി താരമായിരുന്ന സ്പാനിഷ് പ്ലയെർ ആബേലഡോ, സെർജിയോ (സ്പെയിൻ ), മാർട്ടിൻ ചാവേസ് (യുറുഗുവേ ), അഡാമാ (മാലി ) തുടങ്ങി ഫോറിൻ പ്ലയേഴ്‌സും, വി പി സുഹൈർ, മൈക്കിൾ സൂസൈ രാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ തുടങ്ങി എക്സ്സ്‌പീരിയൻസ്ഡ് ആയ ഇന്ത്യൻ പ്ലയെർസും ടീമിലുണ്ട്. മൂന്നാം ഐലീഗ് കിരീടവും നേടി ഐ എസ എൽ പ്രവേശനം നേടുകയാണ് ടീമിന്റെ ലക്ഷ്യം,നിലവിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്സീ. സണിലെ ആദ്യ മത്സരത്തിൽ നവംബർ 22 ന് ടീം ഹൈദരാബാദ് ക്ലബ്ബായ ശ്രീനിധി എഫ് സി യെ നേരിടാനായി ടീം 20 ന് പുറപ്പെടും.
” ക്ലബ് തുടങ്ങിയ സമയം മുതൽ നമ്മൾ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടാണ് ഇ എം എസ് സ്റ്റേഡിയം, കോഴിക്കോടുനിന്നു നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സപ്പോർട് വളരെ മികച്ചതാണ്. അതിനാൽ തന്നെ തുടർന്നും ഇവിടെ തന്നെ ഐലീഗ് മത്സരങ്ങൾ കളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്”. ക്ലബ് പ്രസിണ്ടന്റ്’വി സി പ്രവീൺ പറഞ്ഞു