ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചൊവ്വാഴ്ച ബ്രസീലിനെതിരെയുള്ള അവരുടെ വരാനിരിക്കുന്ന മത്സരത്തെക്കുറിച്ചു സംസാരിച്ച അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ബ്രസീലിനെ മുൻ ടീമുകളെ നേരിട്ടതു പോലെ തന്നെ നേരിടും എന്ന് പറഞ്ഞു.

“പെറുവിനും ബൊളീവിയയ്ക്കും എതിരെ ഞങ്ങൾ കളിച്ചതുപോലെ ബ്രസീലിനെതിരെയും ഞങ്ങൾ കളിക്കും. എല്ലായ്പ്പോഴും എന്നപോലെ അതേ ബഹുമാനത്തോടും ഉത്തരവാദിത്തത്തോടും കൂടി കളിക്കും.” – എമി പറഞ്ഞു.
ടീമിന്റെ ഐക്യവും മനോഭാവവും അദ്ദേഹം ഊന്നിപ്പറഞ്ഞു, “ആരു കളിച്ചാലും ഞങ്ങൾക്ക് എല്ലായ്പ്പോഴും ഒരേ മാനസികാവസ്ഥയുണ്ട്. ഈ ഗ്രൂപ്പ് വളരാനും കാര്യങ്ങൾ നേടാനും ആഗ്രഹിക്കുന്നു.” എമി പറഞ്ഞു. മെസ്സി, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഇല്ലാതെയാലും അർജന്റീന ബ്രസീലിനെ നേരിടുന്നത്.