ആസ്റ്റൺ വില്ലയുടെ മുഖ്യപരിശീലകനായി പ്രീമിയർ ലീഗിൽ തരംഗം സൃഷ്ടിക്കുന്ന ഉനായ് എമെറി ഇഞ് വലിയ ക്ലബുകൾ ആണ് ലക്ഷ്യം എന്ന് പറയുന്നു. ഇനി സ്പെയിനിലേക്ക് താൻ തിരികെ പോവുക ആണെങ്കിൽ അവിടെയുള്ള മൂന്ന് വലിയ ക്ലബുകളിൽ ഒന്നിനെ പരിശീലിപ്പിക്കാൻ ആകും എന്ന് എമെറി പറഞ്ഞു. സ്പെയിനിൽ വലൻസിയ, സെവിയ്യ, വില്ലാറിയൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള എമെറി ഇനി താൻ അടുത്ത ചുവട് വെക്കേണ്ട സമയം ആയെന്ന് പറഞ്ഞു.
അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ മൂന്ന് ക്ലബുകളിൽ ഒന്നിനെ പരിശീലിപ്പിക്കാൻ ആകും താൻ ഇനി സ്പെയിനിലേക്ക് പോകുക എന്നും അദ്ദേഹം പറയുന്നു. നിലവിലെ ലീഗ് പട്ടികയിൽ ആസ്റ്റൺ വില്ലയെ ശ്രദ്ധേയമായ ആറാം സ്ഥാനത്തേക്ക് നയിക്കാൻ എമെറിക്ക് ആയിട്ടുണ്ട്. എമെറി തൽക്കാലം ആസ്റ്റൺ വില്ലയിൽ തന്നെ തുടരാനാണ് സാധ്യത. മുമ്പ് ആഴ്സണൽ, പി എസ് ജി പോലുള്ള വലിയ ക്ലബുകളെയും എമെറി പരിശീലിപ്പിച്ചിട്ടുണ്ട്.