മൊറോക്കോയിലെ ലാർബി സാവുലി സ്റ്റേഡിയത്തിൽ എത്യോപ്യയെ 2-0 ന് പരാജയപ്പെടുത്തി 2026 ഫിഫ ലോകകപ്പ് ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഈജിപ്ത് ലീഡ് വർദ്ധിപ്പിച്ചു. ആദ്യ പകുതിയിൽ മുഹമ്മദ് സലായും സിസോയും നേടിയ ഗോളുകൾ ആണ് ഈജിപ്തിന് ജയം നൽകിയത്. രണ്ടാം സ്ഥാനത്തുള്ള ബുർക്കിന ഫാസോയേക്കാൾ അഞ്ച് പോയിന്റിന്റെ ലീഡ് ഈജിപ്തിന് ഇപ്പോൾ ഉണ്ട്.

പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 31-ാം മിനിറ്റിൽ സലാ ഗോൾ കീപ്പർ അബുബേക്കർ അംബിസയെ മറികടന്ന് ഗോൾ നേടി. ഒമ്പത് മിനിറ്റിനുശേഷം, ലിവർപൂൾ താരം ഗോൾ സൃഷ്ടിച്ചു. സിസോ അത്ര എളുപ്പമല്ലാതിരുന്ന ആംഗിളിൽ നിന്ന് ഗോൾ നേടി.
ഈജിപ്ത് ഇനി അടുത്ത മത്സരത്തിൽ സിയറ ലിയോണിനെ നേരിടും. അതേസമയം എത്യോപ്യ ജിബൂട്ടിയെ നേരിടും.