മുൻ ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടർ എഡു ഗാസ്പർ ഇനി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഗ്ലോബൽ ഹെഡ് ഓഫ് ഫുട്‌ബോൾ. കഴിഞ്ഞ സീസണിന്റെ അവസാനം ആഴ്‌സണൽ വിട്ട മുൻ ബ്രസീലിയൻ താരത്തെ തങ്ങളുടെ ഫുട്‌ബോൾ ബിസിനസിന്റെ തലവൻ ആയിട്ടാണ് നോട്ടിങ്ഹാം കൊണ്ട് വന്നത്.
6 മാസത്തെ ലീവിന് ശേഷമാണ് എഡു ഫോൻസ്റ്റിൽ പദവി ഏറ്റെടുക്കുന്നത്. ഫോൻസ്റ്റിൽ ട്രാൻസ്‌ഫർ, അക്കാദമി, കളിക്കാരുടെ പ്രകടന മികവ് വിലയിരുത്തൽ തുടങ്ങി ഫുട്‌ബോളും ആയി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ഇനി എഡുവിന്റെ കീഴിൽ ആയിരിക്കും. ഫോറസ്റ്റ് ഉടമ ഇവഞ്ചലാസ് മറിനാകിൻസിന് ഒപ്പം ആവും എഡു പ്രവർത്തിക്കുക.