എഡു ബേഡിയ ഗോകുലം കേരള വിട്ടു

Newsroom

Picsart 24 01 13 09 29 14 406
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളയുടെ വലിയ സൈനിംഗുകളിൽ ഒന്നായിരുന്ന എഡു ബേഡിയ ഗോകുലം കേരള വിടാൻ തീരുമാനിച്ചു. സ്പെയിനിലേക്ക് തിരികെ പോകാനായാണ് എഡു ബേഡുയ ക്ലബ് വിടുന്നത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു അദ്ദേഹം ഗോകുലം കേരളയിൽ എത്തിയത്. സ്പാനിഷ് ക്ലബായ ജിമ്നാസ്റ്റിക ഡീ ടൊറലെവഗയിൽ ആകും ഇനി അദ്ദേഹം കളിക്കുക. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബാണ് അത്.

എഡു ബേഡിയ ഗോകുലം കേരള 23 06 05 21 47 48 354

ഗോകുലം കേരളയിൽ വരും മുമ്പ് അവസാന ആറു വർഷമായി ഗോവയ്ക്ക് ഒപ്പം എഡു ബേഡിയ ഉണ്ടായിരുന്നു‌. ഒരു ഐ എസ് എൽ ക്ലബിൽ ഏറ്റവും അധികം സമയം ചിലവഴിച്ച വിദേശ താരം എന്ന റെക്കോർഡുമായാണ് എഡു ബേഡിയ ഗോവ ക്ലബ് വിട്ടത്. മൂന്നു സീസണുകളോളം ഗോവയുടെ ക്യാപ്റ്റൻ പദവി കൂടെ എഡു ബേഡിയ വഹിച്ചിരുന്നു.

ഐ എസ് എല്ലിൽ ആകെ 105 മത്സരങ്ങൾ കളിച്ച ബേഡിയ 13 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്.